ഭൗതികവാദം കമ്യുണിസത്തിൻ്റെ തകർച്ചക്ക് നിമിത്തമായി: ഒ. അബ്ദുറഹിമാൻ
കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തെ ത്രസിപ്പിച്ച കമ്മ്യുണിസം തകർന്നടിഞ്ഞത് ആത്മീയതയില്ലാത്ത ഭൗതികവാദം നിമിത്തമാണെന്ന് മാധ്യമം -മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു. ജമാ അത്തെ ഇസ്ലാമി കേരള നവംമ്പർ 15 മുതൽ ഡിസംബർ 15 വരെ നടത്തുന്ന ഇസ് ലാം ആശയസംവാദത്തിൻ്റെ സൗഹൃദ നാളുകൾ ക്യാമ്പയിൻ്റെ ഭാഗമായി
കോഴിക്കോട് ജില്ലാ കമ്മിറ്റി കൊടുവള്ളി ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച 'കമ്മ്യൂണിസം വിലയിരുത്തപ്പെടുന്നു 'സംവാദസദസ്സ് ഉദ്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു അദ്ദേഹം. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രം വെടിഞ്ഞ് വലത് പക്ഷ വാക്താക്കളും പ്രയോക്താക്കളുമായി മാറിയത് കൊണ്ടാണ് മുതലാളിത്വത്തിനെതിരെ ശബ്ദിക്കാനാവാതെ പോകുന്നത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ പേര് കേട്ട രാജ്യത്ത് പോലും മുതലാളിത്വമാണ് ഇപ്പോൾ പിൻതുടരുന്നതനെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് ടി.ശാക്കിർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജില്ലാ വൈസ് പ്രസിഡൻറ് എം.എം. മുഹ്യുദ്ദീൻ എന്നിവർ സംസാരിച്ചു. കെ. സാലിം അസ്ലം ഖിറാഅത്ത് നടത്തി, അദീബ് ഫർഹാൻ ഗാനം അവതരിപ്പിച്ചു. ഷിഹാബുദ്ധീൻ ഇബ്നു ഹംസ സ്വാഗതവും കൺവീനർ യു.കെ. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.