സ്നേഹതീരം ഫെസ്റ്റും കൺവൻഷൻ സെന്റർ ഉദ്ഘാടനവും
കൊടുവള്ളി:
ഓമശ്ശേരി വാദിഹുദയുടെ 20-ാം വാർഷികത്തിൻ്റെ ഭാഗമായി അമ്പലക്കണ്ടിയിൽ നവംമ്പർ 26 മുതൽ 28 വരെ സ്നേഹതീരം ഫെസ്റ്റും കൺവൻഷൻ സെന്ററിൻ്റെ ഉദ്ഘാടനവും നടക്കുമെന്ന്സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 26 ന് വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് സാരഥി സംഗമം നടക്കും. ഡോ.എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.27 ന് രാവിലെ 9.30ന് നടക്കുന്ന വിപണനമേള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്. പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം ഏഴ് മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൺവൻഷൻ സെന്റർ നാടിന് സമർപ്പിക്കും. ഫെസ്റ്റ് ഉദ്ഘാടനം കാലത്ത് പത്ത് മണിക്ക് എം.കെ രാഘവൻ എം.പി നിർവ്വഹിക്കും. വിപണന മേള, സാരഥി സംഗമം , ക്വിസ്സ് മത്സരം, നാട്ടുകൂട്ടം, ദഫ് പ്രദർശനം എന്നിവ നടക്കും.28 ന് നടക്കുന്ന ഫാമിലി ക്ലാസ് അഡ്വ.പി.ടി.എ റഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് മാജിക് ഷോയും സൗഹൃദ സംഗമം പാടിയും പറഞ്ഞും, കോൽക്കളി തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ നടക്കും.മലബാറിലെ ഏറ്റവും വിശാലവും മനോഹരവുമായ കൺവൻഷൻ സെന്ററാണ് ഓമശ്ശേരിയിലെ സ്നേഹതീരം കൺവൻഷൻ സെന്റർ,ഒരേ സമയം അയ്യായിരം ആളുകൾക്ക് വരെ പങ്കെടുക്കാൻ സൗകര്യത്തിൽ സംവിധാനിച്ച ഈ സ്ഥാപനം പാരിസ്ഥിതിക സൗഹൃദമായാണ് കെട്ടിടം പണിതതെന്നും ഭാരവാഹികൾ പറഞ്ഞു.വിനോദ് കോവൂർ, ആസിം വെളിമണ്ണ, നവാസ് പാലേരി, ഡോ.ടി.ഒ പൗലോസ്,സൂര്യ ഗഫൂർ, ചേറ്റൂർ ബാലകൃഷ്ണൻ, വി.എം. ഉമ്മർ ഫൈസൽ എളേറ്റിൽ, വിടൽ കെ .മൊയ്തു, ഒ.പി.അബ്ദുസലാം മൗലവി തുടങ്ങിയവർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഇ .കെ. ഹുസൈൻ ഹാജി, ജനറൽ കൺവീനർ മുസ്തഫ മുണ്ടുപാറ, വാദിഹുദ ജനറൽ സെക്രട്ടറി എ.കെ .അബ്ദുള്ള, യു.കെ.ഹുസൈൻ പങ്കെടുത്തു.