മതവും രാഷ്ട്രീയവും വ്യാപാരത്തിൽ കൂട്ടിക്കലർത്തരുത്: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്
കോഴിക്കോട്:
കോവിഡ് കാലത്തെ നഷ്ടങ്ങൾ കാരണം കച്ചവടക്കാർ വളരെ ബുദ്ധിമുട്ടുന്ന ഈ അവസ്ഥയിൽ ഒരു സംഘടനയും വ്യാപാരമേഖലയിൽ മതവും രാഷ്ട്രീയവും കലർത്തരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ അഭിപ്രായപ്പെട്ടു. കേരളത്തിലെ വ്യാപാര മേഖലയിലെ സൗഹൃദാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ല. ഇത്തരം നടപടികൾക്കെതിരെ സംഘടനാപരമായും നിയമപരമായും പ്രതികരിക്കുമെന്ന് യൂത്ത് വിംഗ് ജില്ലാ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് മനാഫ് കാപ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീം രാമനാട്ടുകര സ്വാഗതം പറഞ്ഞു. മുർത്താസ് താമരശേരി, എ.കെ ജലീൽ, സാജിദ് പേരാമ്പ്ര, സന്തോഷ് കോടഞ്ചേരി, സുനൈദ് പയ്യോളി, ഗിരീഷ് കുമാർ ബാലുശേരി, തൗസീഫ് അഹമ്മദ്, സിദ്ധീഖ് പൂവാട്ട്പറമ്പ്, റാഷിദ് തങ്ങൾ, റിയാസ് കുനിയിൽ, ജലീൽ അത്തോളി,ഹബീബ് കുറ്റിക്കാട്ടൂർ, ഷംസു എളേറ്റിൽ ,അമൽ വടകര , റഫീക്ക് എകരൂൽ എന്നിവർ സംസാരിച്ചു.