About

News Now

പി.ആർ. ശ്രീജേഷിന് ഖേൽരത്ന പുരസ്കാരം


 ന്യൂഡൽഹി:

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം നേടി മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ്.
കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിംപിക്സിൽ ഹോക്കി വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ടീമിൻ്റെ മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ചത്. ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. 

 ശ്രീജേഷിനു പുറമേ, ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര, ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവി കുമാർ ദഹിയ, ബോക്സിങ്ങിൽ വെങ്കലം നേടിയ ലവ്‌ലിന ബോൾഗൊഹെയിൻ എന്നിവരും
സുനിൽ ചേത്രി, മിതാലി രാജ് തുടങ്ങിയ  12 പേർക്കാണ് പുരസ്കാരം. ഈ മാസം 13ന് പുരസ്കാരം സമ്മാനിക്കും.