About

News Now

നടൻ ജോജുവിനെതിരായ ആക്രമണം; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

 

കൊച്ചി'

നടന്‍ ജോജു ജോര്‍ജിനെതിരെ നടന്ന ആക്രമണത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പോലിസ്. ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചെമ്മണി ഉള്‍പ്പടെ 6 പേരെ കൂടി ഇനിയും പിടികൂടാനുണ്ട്.  ഇവരെ വൈകാതെ തന്നെ പിടികൂടുമെന്ന് പോലിസ്.

നടന്‍ ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തിലും കോണ്‍ഗ്രസിന്‍റെ പ്രതിഷേധവുമായി ബന്ധപ്പെട്ടും നിലവില്‍ രണ്ട് കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ജോജുജോർജിന്റെ  കാർ തല്ലി തകർത്ത കേസിൽ ക‍ഴിഞ്ഞ ദിവസം ഐഎന്‍ടിയുസി നേതാവ് പി.ജി ജോസഫിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.  ഇതിനു പുറമേ മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ 6 പേരാണ് ഇനി പിടിയിലാകാനുള്ളത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ടോണി ചെമ്മണി ഉള്‍പ്പടെയുള്ളവർ ഒളിവില്‍ പോയിരുന്നു. ഇവരുടെ അറസ്റ്റും വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം അനുവാദമില്ലാതെ റോഡുപരോധിച്ച സംഭവത്തില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ക്കെതിരെയും  നടപടികളുണ്ടാകുമെന്ന് പോലീസ്