About

News Now

നായയുടെ കടിയേറ്റ യുവതിയെ രക്ഷിച്ചവർക്കെതിരെ കേസ്‌; പൊലീസ്‌ നടപടിയിൽ പ്രതിഷേധം

 

താമരശേരി:

വളർത്തുനായയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ കേസ്സെടുത്ത പൊലീസ് നടപടിയിൽ വിവിധ സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി.

കേസ്സെടുത്ത പൊലീസ് നടപടിയിൽ സിപിഐ എം അമ്പായത്തോട്‌ ലോക്കൽകമ്മറ്റി പ്രതിഷേധിച്ചു. അമ്പായത്തോട് അങ്ങാടിക്ക് സമീപം ദേശീയ പാതയരികിൽ കുട്ടിയെ കാത്തു നിന്ന ഫൗസിയയെയാണ് വെഴുപ്പൂർ എസ്റ്റേറ്റ് മീനം കുളത്ത് ചാൽ റോഷന്റെ വളർത്തുനായകൾ കൂട്ടത്തോടെ അക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചത്. പരിസരത്തുണ്ടായിരുന്ന നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. നായയുടെ ഉടമക്കെതിരെ നിസ്സാര വകുപ്പുകൾ ചേർത്ത് കേസെടുത്ത്‌ സ്റ്റേഷനിൽ നിന്ന്‌ ജാമ്യം നൽകിയ പൊലീസ്, രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരുടെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്സെടുത്തു. നാട്ടുകാർക്കെതിരെയെടുത്ത കേസ്‌ പിൻവലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് ലീഗ്, എസ്.ടി.യു സംഘടനകളും പ്രതിഷേധിച്ചു.