സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ: 12 ജില്ലകളില്‍ യെല്ലോ അലർട്ട്
തിരുവനന്തപുരം:
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കും. പന്ത്രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീരത്തോട് അടുക്കുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചത്. ചെന്നൈ തീരത്തിന് തെക്കു കിഴക്കായാണ് നിലവിൽ തീവ്ര ന്യൂനമർദ്ദം ഉള്ളത്.