സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ
കൊച്ചി:
ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജുവിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിദ്യാർത്ഥിയെ വീട്ടിൽ കൊണ്ടുവന്നാണ് രാജു പീഡിപ്പിച്ചതെന്നാണ് പരാതി.
പീഡനത്തിന് ശേഷം വിദ്യാര്‍ത്ഥിനിയെ അധ്യാപകൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വിദ്യാർഥിനി വിവരം രക്ഷിതാക്കളെ അറിയിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പോക്സോ കേസ് ചുമത്തിയാണ് രാജുവിനെ അറസ്റ്റ് ചെയ്തത്