About

News Now

എസ്എഫ്ഐ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.

 

കോഴിക്കോട്:

പുത്തൻ വിദ്യാഭ്യാസ നയം പിൻവലിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സമരത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ആർ.സിദ്ധാർത്ഥ് അധ്യക്ഷനായി. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ: ടി.പി രഹ്ന സബീന ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുത്തൻ വിദ്യാഭ്യാസ നയം 2020 രാജ്യത്തെ ഫെഡറൽ തത്വങ്ങളെ വെല്ലുവിളിക്കുന്നത് ആണെന്നും വിദ്യാഭ്യാസം കച്ചവട വൽകരിക്കപ്പെടുന്ന അവസ്ഥ ഈ നയം നടപ്പിലാക്കിയാൽ വരുമെന്നും  രഹ്ന പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി. രാജീവൻ, കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം എ.കെ. രമേശ്, എ.കെ.പി.സി.ടി.എ ജില്ലാ പ്രസിഡൻ്റ് അനസ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി. അതുൽ, സംസ്ഥാന അംഗം എം.സിനാൻ ഉമ്മർ, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, എസ്എഫ്ഐ ജില്ലാ ജോ: സെക്രട്ടറിമാരായ ബി.സി അനുജിത്ത്, കെ.വി അനുരാഗ്, ജില്ല വൈസ് പ്രസിഡൻ്റുമാരായ എസ്.ബി അക്ഷയ്, മുഹമ്മദ് സാദിഖ്, ജില്ല സെക്രട്ടറിയറ്റ് അംഗം പി.പി ഷഹറാസ് ജില്ല കമ്മിറ്റി അംഗങ്ങളായ എ.സി അജയ്, എം.ഉണ്ണികൃഷ്ണൻ, മുഹമ്മദ് ഫർഹാൻ, ആശ്വന്ത് ചന്ദ്ര, വി.കെ ശ്രീജിത്ത്, നന്ദന.എസ്, ജാൻവി കെ സത്യൻ എന്നിവർ  പ്രസംഗിച്ചു. സത്യാഗ്രഹ സമരത്തിൻ്റെ സമാപനം ഡിവൈഎഫ്ഐ സംസ്ഥാന ജോ: സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് വിദ്യാർത്ഥികളാണ് വിവിധ സമയങ്ങളിലായി സത്യാഗ്രഹത്തിൻ്റെ ഭാഗമായത്.