About

News Now

സൗദിയിൽ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

 

ദമ്മാം: 

സൗദി അറേബ്യയിലെ ദമ്മാമിനടുത്തുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ ചാത്തംപറമ്പ് കുപ്പാമഠത്തില്‍ സിദ്ധീഖ് എന്ന കുഞ്ഞിമോന്‍ ( 43) ആണ് മരിച്ചത്.

വ്യഴാഴ്ച രാവിലെ ദമ്മാം- അല്‍ ഹസ റോഡില്‍ വെച്ചായിരുന്നു അപകടം. രാവിലെ ജോലിക്കാരുമായി പോകുകയായിരുന്ന സിദ്ധീഖിന്റെ പിക്കപ്പ് വാനിന് പിന്നില്‍ മറ്റൊരു വാഹനം വാഹനം വന്നു തട്ടി. ഇത് പരിശോധിക്കാന്‍ പുറത്തിറങ്ങിയ ഇദ്ദേഹത്തെ അടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന മറ്റൊരു വാഹനം ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. സിദ്ധീഖ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

പോലീസ് അന്യോഷണം ആരംഭിച്ചിട്ടുണ്ട്.നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലെത്തിക്കും. കുപ്പാമഠത്തില്‍ മുഹമ്മദ് കുട്ടിയാണ് പിതാവ്.മാതാവ്: മറിയം. ഭാര്യ: മുബീന. മക്കള്‍: നാഫിഹ്, നിഫ മറിയം, നാജിഹ്. സഹോദരങ്ങള്‍: കുഞ്ഞിമോയ്ദീന്‍, പാത്തൈ, ശരീഫ, മൈമൂനത്ത്, ഖൈറുന്നിസ, ലത്തീഫ്.സര്‍ജില.