About

News Now

മൊഫിയ കേസ്: സിഐ സുധീറിന് സസ്പെൻഷൻ



 കൊച്ചി: 

ആലുവയിൽ നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലെ കേസ് അന്വേഷണം നടത്തിയ സി.ഐക്കെതിരെ നടപടി. മൊഫിയ പർവീൺ ആത്മഹത്യ കേസിൽ ആലുവ സിഐ സി.എൽ. സുധീറിന് സസ്പെൻഷൻ.

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി. മൊഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തിന് വാക്കുനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കോൺഗ്രസും മൊഫിയയുടെ സഹപാഠികളും സി.ഐക്കെതിരെയും പോലീസിനെതിരെയും പ്രതിഷേധം നടത്തിയിരുന്നു