സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് ജാമ്യം
കൊച്ചി:
വിവാദത്തിലായ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികള്‍ക്ക് ഹൈക്കോടതി കോടതി ജാമ്യം അനുവദിച്ചു. എന്‍ ഐ എ വാദങ്ങള്‍ തള്ളിയാണ് കോടതി കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ അംഗീകരിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
സ്വപ്ന സുരേഷിന് പുറമേ പി.എസ്. സരിത്ത്, കെ.ടി. റമീസ്, ജലാല്‍ തുടങ്ങിയവരാണ് കേസിലെ മുഖ്യ പ്രതികള്‍.യു എ പി എ ചുമത്തിയ കേസിലാണ് പ്രതികള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വപ്ന സുരേഷി നിന് മാത്രമേ ജയിലില്‍ മോചിതയാകാനാകൂ. കാഫോപോസെ പ്രകാരമുള്ള തടവ് കാലാവധി പൂര്‍ത്തിയാവാത്തതാണ് മറ്റു പ്രതികളുടെ ജയില്‍ മോചനത്തിന് തടസം.
സ്വപ്നയുടെ മേല്‍ ചുമത്തിയ കൊഫെപോസ കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്നയ്ക്ക് മുൻപ് ജാമ്യം ലഭിച്ചിരുന്നു.