About

News Now

ഒറ്റപ്പെട്ട കനത്ത മഴയിൽ അടിവാരം ടൗണിൽ വെള്ളം കയറി

 


അടിവാരം:

ഇന്ന് ഉച്ചയോടെ പെയ്ത കനത്ത മഴയിൽ അടിവാരം ടൗണിൽ  വെള്ളം കയറി. കുറച്ച് നേരം വാഹനഗതാഗതം തടസ്സം നേരിട്ടു. കോഴിക്കോട് -വയനാട് ദേശീയ പാതയിൽ ഗതാഗതം നിലച്ചത്. മലയിൽ കനത്ത മഴ പെയ്തതോടെ അടിവാരം ഭാഗത്തെ പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞ് ഒഴുകി. മറ്റു സ്ഥലങ്ങളിലെ പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ടര ആയപ്പോഴേക്ക് മഴ കുറഞ്ഞ് അങ്ങാടിയിലെ വെള്ളം വലിഞ്ഞു. തുടർന്ന് ദേശീയ പാതയിലെ ഗതാഗതവും സാധാരണ പോലെയായി..