About

News Now

പച്ചക്കറി തൈകള്‍ വിതരണം ചെയ്തു


കൊടുവള്ളി
: 

കൃഷി വകുപ്പിന്റെ സഹകരണത്തോടെ കൊടുവള്ളി പ്രസ്‌ക്ലബ് അംഗങ്ങള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. വിഷരഹിത അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായാണ് തൈകള്‍ വിതരണം ചെയ്തത്. കൃഷി അസി. ഡയറക്ടര്‍ ലേഖ കാക്കനാട്ട് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ കെ എ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. കൃഷി അസി. എ ഷാജുകുമാര്‍, അഷ്‌റഫ് വാവാട്, കെ സി സോജിത്ത്, എന്‍ പി എ മുനീര്‍, എം അനില്‍കുമാര്‍, വി ആര്‍ അഖില്‍, എന്‍ കെ മുഹമ്മദ് സഹല്‍, ഒ കെ ഷംസീര്‍ ഷാന്‍ എന്നിവര്‍ സംസാരിച്ചു.