About

News Now

നൂറ് ലീറ്റർ വാഷ് എക്സൈസ് കണ്ടെടുത്ത് നശിപ്പിച്ചു


 കുന്ദമംഗലം: 

നെച്ചൂളി ഭാഗങ്ങളിൽ എക്സൈസ്നടത്തിയ റെയ്ഡിൽ നൂറ് ലീറ്റർ വാഷ്  കണ്ടെടുത്ത് നശിപ്പിച്ചു.

 കുന്ദമംഗലം റെയിഞ്ചിലെ പ്രിവൻ്റീവ് ഓഫിസർ വി.പി. ശിവദാസനും പാർട്ടിയും  ചൂലൂർ കോൻമന ശ്രീ നരസിംഹ ക്ഷേത്രത്തിൻ്റെ അടുത്ത് ആൾ സഞ്ചാരമില്ലാത്ത കാട്ടിടവഴിയിൽ  ആളില്ലാത്ത നിലയിൽ സൂക്ഷിച്ചു വെച്ച 100 ലിറ്റർ വാഷ് പിടികൂടിയത്. അബ്കാരി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

എക്സൈസ് ഉദ്യോഗസ്ഥരായ പി.കെ. ഹരീഷ് കുമാർ, അർജ്ജുൻ, അഖിൽ, അജിത്ത്, ധനീഷ് കുമാർ, ലത മോൾ, ഡ്രൈവർ എഡിസൺ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.