സംഗീത സൗഹൃദ വഴിയിൽ സ്വരലയം തീർത്ത കുടുംബ സംഗമം
താമരശ്ശേരി:
അവർ എല്ലാവരും എല്ലാം മറന്ന് പാടുകയായിരുന്നു. ഇതിൽ സംഗീതം പഠിച്ചവരും സംഗീതവുമായി ഒരു ബന്ധം ഇല്ലാത്തവരുമുണ്ട്. പാട്ടുകൾ പാടി അവരുടെ സൗഹൃദം സ്വരലയം തീർത്ത് മുന്നേറുകയാണ്.മഹാമാരി കാലത്ത് വാട്സാപ്പിലൂടെ രൂപപ്പെട്ടതാണ് സ്വരലയം കൂട്ടായ്മ.
മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു കൂട്ടം സുമനസ്സുകൾക്ക് ആശ്വാസമായിരുന്നു നിത്യേനയുള്ള അവരുടെ സംഗീത സപര്യ..
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ കൂട്ടായ്മയിലുണ്ട്. താമരശ്ശേരി ഹോട്ടൽ വയനാട് റീജൻസിയിൽ നടന്ന സ്വരലയത്തിൻ്റെ ആദ്യ സംഗമത്തിന് മാറ്റുകൂട്ടിയ സംഗീത വിരുന്നൊരുക്കി അവർ മടങ്ങിയത് ഇനിയും കാണാമെന്ന പ്രതീക്ഷയിൽ സംഗമത്തിന് സുനിൽ സ്വാഗതം പറഞ്ഞു. സതീശൻ, ഷിബു, മധു, വിജയൻ, സുനിൽരാജ്, ഭാസ്കരൻ , ദിവാകരൻ, ഷാജി, രമേശൻ, പ്രജീഷ്, വിനോദ് ,ധ്യാൻസായി, ഷൈമ, ലിൻഷ, ജീന, ഷൈജ, മേഘ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. വിജയൻ നന്ദി പ്രകാശിപ്പിച്ചു. മഹാമാരിയിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ച് ആരംഭിച്ച പരിപാടിയിൽ ബലിയർപ്പിച്ച വീര ജവാന്മാർക്ക് പ്രണാമമർപ്പിച്ച് ദേശീയ ഗാനത്തോടെയാണ് അവസാനിച്ചത്.