കാള സ്കൂട്ടറിൽ ഇടിച്ച് അപകടം: എഎസ്ഐ മരിച്ചു.
തൃശൂർ:
തൃശൂരിൽ കാള സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ എഎസ്ഐ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ
കുറ്റൂർ സ്വദേശിയായ കെ എ ജോൺസൺ (48) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കോവിലകത്തും പാടം എൽഐസി ഓഫീസിന് മുന്നിൽ വച്ച് ജോൺസൺ സഞ്ചരിച്ച സ്കൂട്ടറിൽ കാള ഇടിക്കുകയായിരുന്നു.
കാള ഇടിച്ചതോടെ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് റോഡിൽ വീണ ജോൺസണെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ജോൺസൺ നേരത്തേ പേരാംമഗലം സ്റ്റേഷനിലായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ജോൺസൺ മണ്ണുത്തി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ആന്റണിയാണ് അച്ഛൻ, അമ്മ: ശോശന്നം, ഭാര്യ ജിൻസി അധ്യാപികയാണ്, വിദ്യാർത്ഥികളായ ജിസ്മി, ജോവൽ എന്നിവർ മക്കളാണ്.