കൈക്കൂലി;,തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്റ്റർ അറസ്റ്റിൽ
തൃശ്ശൂർ :
കൈക്കൂലി വാങ്ങുന്നതിനിടയിൽ ഡോക്ടർ വിജിലൻസിൻ്റെ പിടിയിലായി. തൃശ്ശൂർ മെഡിക്കൽ കോളേജിലെ സർജൻ ഡോ.കെ.ബാലഗോപാലാണ് വിജിലൻസിൻ്റെ പിടിയിലായത്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് ഇയാളെ പിടികൂടിയത് . വിയ്യൂരിലെ വസതിയിലായിരുന്നു അറസ്റ്റ്. വിജിലൻസ് ഡി.വൈ.എസ്.പി : പി.എസ്.സുരേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത് .