ന്യുനപക്ഷ വിദ്യാർഥികൾക്ക് ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ്
മുക്കം:
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ന്യൂനപക്ഷ പരിശീലന കേന്ദ്രം മുഖേന ഹൈസ്‌കൂൾ- ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് (പാസ്സ്‌വേഡ് 2021 -22) ഡിസംബർ 11,12 തീയതികളിൽ മണാശ്ശേരി എം.കെ. എച്ച്.എം.എം.ഒ ഹയർസെക്കന്ററി സ്‌കൂളിൽ നടക്കും. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം അധ്യക്ഷനാകും. വിവിധ സ്‌കൂളുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട നൂറ് വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കും. ഗോൾ സെറ്റിങ്, കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളിൽ വിദഗ്ധർ വിദ്യാർഥികളുമായി സംവദിക്കും. വ്യക്തിഗത കൗൺസലിംഗിനും അവസരം ഉണ്ടാവും.