About

News Now

തകർന്ന സൈനിക ഹെലികോപ്ടറിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

 


കുനൂർ:

ഊട്ടിയ്ക്ക്  സമീപം കുനൂരിൽ സൈനിക ഹെലികോപ്ടർ തകർന്ന സംഭവത്തില്‍ ഹെലികോപ്ടറിന്‍റെ 

ബ്ലാക്ക് ബോക്സ് കണ്ടെത്തി. സ്ഥലത്ത് പരിശോധന തുടരുകയാണ്. വ്യോമസേന ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് സംഭവിച്ചതിനെ കുറിച്ച് വ്യക്തത വരുന്നതിനായി ഫ്‌ളൈറ്റ് റെക്കോര്‍ഡര്‍ സഹായിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം അപകട കാരണം വ്യക്തമാകും. നിലവില്‍ പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ ഉച്ചയ്ക്കാണ് സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്‌റ്റർ അപകടത്തിൽപെട്ടത്‌. 13 പേർ കൊല്ലപ്പെട്ട അപകടത്തിൽ  ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടത്‌. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്.