About

News Now

കട്ടിപ്പാറ പഞ്ചായത്തിൽ കൃഷി നശിപ്പിച്ച കാട്ടുപന്നികളെ വെടിവെച്ച് കൊന്നു.


കട്ടിപ്പാറ:

 കൃഷി നശിപ്പിച്ച കാട്ടുപന്നികളെ കൊന്നു.വനം വകുപ്പിൻ്റെ എം.പാനൽ ലിസ്റ്റിൽ പെട്ട മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചൻ ഇന്നലെ രാത്രി കട്ടിപ്പാറയിൽ മുന്ന് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കന്നുട്ടിപ്പാറ-ചിങ്ങണാംപൊയിൽ ഭാഗത്ത് മുണ്ടിച്ചിറ റിയാസിൻ്റെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന രണ്ട് കാട്ടുപന്നി കളെയും ചമൽ -വെണ്ടെക്കുംചാൽ ഭാഗത്ത് കുഞ്ഞിരി തലവനക്കാട്ട് എന്നിവരുടെ കൃഷിഭൂമിയിൽ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന ഒരു കാട്ടുപന്നിയെയുമാണ് വെടിവെച്ച് കൊന്നത്. കാട്ടുപന്നികളുടെ ജഡം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർന്മാരായ എ.കെ.അബുബക്കർ കുട്ടി,അനിൽ ജോർജ്, കർഷക പ്രതിനിധി കെ.വി. സെബാസ്റ്റ്യൻ, പുതുപ്പാടി സെക് ക്ഷൻ ഫോറസ്റ്റ് ജീവനക്കാരായ എൻ.കെ. ഇബ്രാഹിം,പ്രസാദ്.എം.എം.  വാച്ചർരന്മാരായ സജിവ്. പി.ആർ,രവി.പി.കെ. എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു.