കാന്‍സര്‍ രോഗ നിര്‍ണയ പരിശോധനാകേന്ദ്രം തുടങ്ങി
താമരശേരി:
താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെയും എംഎസ്‌ജെ സെയ്ന്റ് തോമസ് പ്രൊവിന്‍സ് സോഷ്യല്‍ മിഷന്റെയും ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹായത്തോടെ കാന്‍സര്‍ രോഗ നിര്‍ണയ പരിശോധനാകേന്ദ്രം തുടങ്ങി.
പുല്ലാഞ്ഞിമേട് യേശുഭവന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ട്രെയ്നിങ് സെന്ററിലാണ് കാന്‍സര്‍ രോഗ നിര്‍ണയ പരിശോധനാകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മിക്ക കാന്‍സര്‍ രോഗങ്ങളും നേരത്തെ തന്നെ കണ്ടെത്തി ചികിത്സ നല്‍കിയാല്‍ സുഖപ്പെടുത്താനാകുമെന്നതിനാണ് പരിശോധന കേന്ദ്രം തുടങ്ങിയത്. ഡോ.എം.കെ.മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. താമരശേരി രൂപത ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഫിന്‍സ് പദ്ധതി വിശദീകരണം നടത്തി. വികാരി ജനറല്‍ മോണ്‍.ജോണ്‍ ഒറവുങ്കര, രൂപത ചാന്‍സലര്‍ ഫാ.ബെന്നി മുണ്ടനാട്ട്, സിഒഡി ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് ചെമ്പരത്തി, സിസ്റ്റര്‍ ഷീല, ബേബി രവീന്ദ്രന്‍, മേരിക്കുട്ടി ദേവസ്യ, സിസ്റ്റര്‍ സജീവ തുടങ്ങിയവര്‍ പ്രസംഗിച്ചു.