ഫുട്ബോൾ ടീമുകളെ അനുമോദിച്ചു
കോഴിക്കോട്:
സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കിരീടം ചൂടിയ കോഴിക്കോട് ജില്ലാ ടീമിനും വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമുകൾക്കും കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ അനുമോദന പരിപാടി സംഘടിപ്പിച്ചു.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻറ് കെ.പി മമ്മദ് കോയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സി. കബീർദാസ്, ജോയിൻ്റ് സെക്രട്ടറി കെ..പി. അഷ്റഫ് എന്നിവർ താരങ്ങളെ പരിചയപ്പെടുത്തി. വാർഡ് കൗൺസിലർ എസ്.കെ. അബുബക്കർ ,ടീം മാനേജർമാരായ എം.പി. ഹൈദോസ് ,മോഹൻ ദാസ് ,ക്യാപ്റ്റൻമാരായ ജിയാദ് ഹസ്സൻ, തുളസി എസ്. വർമ, കെഡിഎഫ്എ ട്രഷറർ അബ്ദുൽ അസീസ് ആരിഫ് എന്നിവർ പ്രസംഗിച്ചു. കെ.ഡി.എഫ്.എ സെക്രട്ടറി ഇൻ ചാർജ്ജ് പി.സി. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.