About

News Now

കോഴിക്കോട് ജില്ലയിൽ 348പേര്‍ക്ക് കൊവിഡ്

 


കോഴിക്കോട് ജില്ലയില്‍ ഇന്ന് 348 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു., 7 പേരുടെ  ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നു വന്ന  4 പേർക്കും സമ്പര്‍ക്കം വഴി 337 പേർക്കും രോഗം സ്ഥിരീകരിച്ചു.   6398 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 260 പേര്‍ കൂടി രോഗമുക്തി നേടി. 5.56 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി വന്ന 355 പേർ ഉൾപ്പടെ 14996  പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1199514  പേർ നിരീക്ഷണം പൂർത്തിയാക്കി.4276 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രോഗം ബാധിച്ച് ചികിത്സയിലുള്ളവർ - 2855

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍


സര്‍ക്കാര്‍ ആശുപത്രികള്‍ - 48

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 19

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 0

സ്വകാര്യ ആശുപത്രികള്‍ - 121

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0

വീടുകളില്‍ ചികിത്സയിലുളളവര്‍ - 2319