കസ്തൂരിരംഗൻ റിപ്പോർട്ട്: ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കണമെന്ന് സി.പി.ഐ.എം
താമരശ്ശേരി:
കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കുമ്പോൾ ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി
സി.പി.ഐ.എം നേതൃത്വത്തിൽ നടന്ന കർഷക കൺവൻഷൻ സംഘടിപ്പിച്ചു. താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ നടന്ന കൺവെൻഷൻ സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷം കസ്തൂരിരംഗൻ റിപ്പോർട്ട് വിഷയത്തിൽ കർഷകർക്കെതിരാണെന്ന പ്രചരണം നടത്തുകയാണ് യു.ഡി.എഫും ബി.ജെ.പി.യും ചില മതമൗലീക വാദ സംഘടനകളുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കുമ്പോൾ ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കി വനമേഖലയെ മാത്രം ഉൾപ്പെടുത്തണമെന്നാണ് ഇടതുപക്ഷ നിലപാട്. അല്ലാതുള്ള പ്രചരണത്തിൽ സംസ്ഥാന സർക്കാറിനോ ഇടതു പക്ഷത്തിനോ സി.പി.ഐ.എമ്മിനോ ഉത്തരവാദിത്വമില്ലെന്നും പി. മോഹനൻ.
കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജോർജ് എം. തോമസ്, പി. വിശ്വൻ, ലിന്റോ ജോസഫ് എം.എൽ.എ, ടി.സി. വാസു, വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു