എട്ട് വയസ്സുകാരിയെ നാല് വർഷത്തോളം പീഡിപ്പിച്ച പ്രതിക്ക് 50 വർഷം തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ
ഇടുക്കി:
എട്ട് വയസ്സുകാരിയെ നാല് വർഷത്തോളം പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 50 വർഷം തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തങ്കമണി സ്വദേശി സോജനാണ് ശിക്ഷിക്കപ്പെട്ടത്. 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 20 വർഷം തടവാണ് ശിക്ഷ. ഇതേ കുറ്റം ഒന്നിൽ കൂടുതൽ തവണ ആവർത്തിച്ചതിന് വീണ്ടും 20 വർഷവും കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതിന് അഞ്ച് വർഷ൦ തടവും കോടതി വിധിക്കുകയായിരുന്നു.
എന്നാൽ ശിക്ഷകളെല്ലാം ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്നാണ് കോടതിയുടെ വിധിപ്രസ്താവനയിൽ പറയുന്നത്. പിഴയായി വിധിച്ചിരിക്കുന്ന തുക ഇരയായ പെൺകുട്ടിക്ക് നൽകണം. ഇതിനുപുറമെ 50000 രൂപ നഷ്ടപരിഹാരമായി ലഭ്യമാക്കാൻ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു. 2017ൽ തങ്കമണി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ വിധി.