താമരശേരി താലൂക്ക് ആശുപത്രി താലൂക്ക് ഹെഡ്‌കോർട്ടേഴ്‌സ് ആപുപത്രിയായി ഉയർത്തണമെന്ന് സിപിഐഎം
പൂനൂർ:
താമരശേരി താലൂക്ക് ആശുപത്രി താലൂക്ക് ഹെഡ്‌കോർട്ടേഴ്‌സ് ആപുപത്രിയായി ഉയർത്തണമെന്ന് സിപിഐഎം താമരശേരി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മലയോരമേഖലയിലെ ആരോഗ്യരംഗത്തെ ആശ്രയകേന്ദ്രമായ ആശുപത്രിയിൽ വേണ്ടത്ര സൗകര്യങ്ങൾ ഇപ്പോൾ ഇല്ല. വയനാടിനും മെഡിക്കൽകോളേജിനുമിടയിലുളള ഈ ആതുരാലയം മലയോരത്തെ ആദിവാസി വിഭാഗങ്ങൾക്കും ഏകആശ്രയമാണ്. താമരശേരി താലൂക്ക് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യമുണ്ടെങ്കിലും സ്റ്റാഫുകൾ ഇല്ലാത്തത് തടസമാണ്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി ജനങ്ങൾ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ താമരശേരി താലൂക്ക് ആശുപത്രി താലൂക്ക് ഹെഡ്‌ക്വോർട്ടേഴ്‌സായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്നും പ്രമേയം.
പൊതുചർച്ചകൾക്ക് ഏരിയാ സെക്രട്ടറി ആർ.പി. ഭാസ്കരൻ, സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ് കുമാർ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജോർജ്ജ് എം. തോമസ്, മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റിയംഗം ടി. വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. എൻ.കെ. സുരേഷ്,നിധീഷ് കല്ലുള്ളതോട്, കെ.കെ. രാധാകൃഷ്ണൻ , ടി.കെ. അരവിന്ദാക്ഷൻ ,സി.പി. നിസാർ, കെ.വി. ഷാജി എന്നിവർ പ്രമേയം അവതരിപ്പിച്ചു. കെ.സി. വേലായുധൻ, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
കെ. ബാബു, ടി.സി. വാസു, എൻ.കെ. സുരേഷ് ,വി. രവീന്ദ്രൻ, പി. സുധാകരൻ, കെ.സി. വേലായുധൻ, എ.പി. സജിത്ത് ,കെ.കെ അപ്പുകുട്ടി, കെ.കെ. രാധാകൃഷ്ണൻ, നിധീഷ് കല്ലുള്ളത്തോട് ,കെ. ജമീല, ടി.എ. മൊയ്തീൻ, പി.കെ. ബാബു, ടി. മഹറൂഫ്, ടി.കെ. അരവിന്ദാക്ഷൻ, സി.കെ. വേണുഗോപാലൻ, എം. ബഷീർ, ഷറീന മജീദ്, എം.ഇ. ജലീൽ, പി.സി. അബ്ദുൾ അസീസ്, മുഹമ്മദ് സാദിക്ക് എന്നിവരാണ് പുതിയ ഏരിയാ കമ്മിറ്റി അംഗങ്ങൾ.
കെ. ബാബുവിനെ താമരശേരി ഏരിയാ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.