About

News Now

ഭരണാഘടനയെ ഇല്ലാതാക്കി രാജ്യത്തെ മതേതരത്വം തകർക്കുന്നു: എ. പ്രദീപ് കുമാർ


പൂനൂർ: 

ഭരണാഘടനയെ ഇല്ലാതാക്കി മതേതര രാജ്യമായ ഇന്ത്യയുടെ മതേതരത്വം തകർക്കുന്ന പ്രവർത്തനങ്ങളാണ് കേന്ദ്രം ഭരിക്കുന്നവർ നടത്തുന്നതെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ.

സി.പി.ഐ.എം  താമരശേരി ഏരിയാ സമ്മേളനം  പൂനൂർ വ്യാപാരഭവനിൽ (ടി. ചന്തുകുട്ടി മാസ്‌റ്റർ നഗർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലീം വിരുദ്ധത വ്യാപിപ്പിച്ച് വിഭാഗീയത സൃഷ്ടിക്കാനാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.  ബി.ജെ.പി. ഭരണം രാജ്യത്തെ  ഫെഡറലിസത്തെ തകർക്കുകയാണ്. കാശ്മീരിലും ലക്ഷദ്വീപിലും അതാണ് നടന്നത്. കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭരണമാണ് നടക്കുന്നത്. എല്ലാം സ്വകാര്യവത്ക്കരിക്കുകയാണ്. ഇന്ത്യയുടെ സ്വത്ത് മുഴുവൻ അഡാനിക്കും അംബാനിക്കും തീറെഴുതുകയാണ്. ഇന്ത്യയെ വർഗീയമായി വിഭജിച്ചത് കോൺഗ്രസാണ്. അഴിമതിയും സ്വജന പക്ഷപാദവും മൃദു ഹിന്ദുത്വ നയവും കോൺഗ്രസിനെ ദുർബലമാക്കിയിക്കുന്നു. ബി.ജെ.പിയെ പരാജപ്പെടുത്താൻ കോൺഗ്രസിനാകില്ല. പോരാട്ടങ്ങളിലൂടെ ഇടതു ശക്തി രാജ്യത്ത് വർദ്ധിപ്പിക്കാൻ കഴിയണമെന്നും പ്രദീപ് കുമാർ.

പി.സി. വേലായുധൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.ടി. മഹറൂഫ് രക്തസാക്ഷി പ്രമേയവും എൻ.കെ. സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി സി വാസു, വി. രവീന്ദ്രൻ, ഷറീന മജീദ് ,സാദിക്ക് മുഹമ്മദ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.

ഏരിയാ സെക്രട്ടറി ആർ.പി. ഭാസ്കരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സ്വാഗതസംഘം ചെയർമാൻ എ.കെ. ഗോപാലൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം പി.എ. മുഹമ്മദ് റിയാസ്

ജില്ലാ സെക്രട്ടറിയേറ്റ്‌അംഗങ്ങളായ എം. മെഹബൂബ്‌, ജോർജജ്‌ എം. തോമസ്‌, മാമ്പറ്റ ശ്രീധരൻ ജില്ലാകമ്മിറ്റിയംഗങ്ങളായ ടി. വിശ്വനാഥൻ, പി.കെ. പ്രേംനാഥ്‌ എന്നിവർ സംസാരിച്ചു.

സമ്മേളനം ഞായറാഴ്ച സമാപിക്കും.