About

News Now

ജില്ലാ ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് തുടക്കം

 


കോഴിക്കോട്:

ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 65-ാം മത് ജൂനിയർ, സീനിയർ, & ഒന്നാമത് മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കം.. 214 പോയൻ്റുകൾ നേടി മലബാർ സ്പോർട്സ് അക്കാദമി ഒന്നാം സ്ഥാനത്തും , 71 പോയന്ററ നേടി നീലേശ്വരം സ്പാർട്സ് അക്കാദമി രണ്ടാം  സ്ഥാനത്തും, 55 പോയന്ററ നേടി സായ് സെൻറർ കോഴിക്കോട് മൂന്നാം സ്ഥാനത്തും നിൽക്കുകയാണ്.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ അത് ലറ്റിക്  അസോസിയേഷൻ പ്രസിഡണ്ട് മെഹറൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം  വി.കെ തങ്കച്ചൻ, ഏ.കെ മുഹമ്മദ് അഷ്റഫ് ,  സി.ടി ഇൽയാസ്, പി.ടി അബ്ദുൽ അസീസ്, പി. ഷഫീഖ് എന്നിവർ സംസാരിച്ചു. ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ.എം ജോസഫ് സ്വാഗതവും കേരള സ്പോർട്സ് കൗൺസിൽ മെമ്പർ ടി.എം. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

മത്സരം നാളെ 5 മണിക്ക് സമാപിക്കും. വിജയികൾക്ക് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്  ട്രോഫി വിതരണം ചെയ്യും.