ഭർത്താവ് മരിച്ചിട്ട് പത്ത് മാസം: മുള്ളിയങ്ങലിൽ അമ്മയും രണ്ട് പെൺമക്കളും തീ കൊളുത്തി മരിച്ചു
പേരാമ്പ്ര:
മുളിയങ്ങലിൽ അമ്മയും രണ്ട് പെൺമക്കളും തീ കൊളുത്തി മരിച്ചു .ഇന്ന് പുലർച്ചെ മൂന്നരയ്ക്കാണ് സംഭവം. കരച്ചിൽ കേട്ട് ഓടിയെത്തിയ ഭർത്താവിൻ്റെ അമ്മയാണ് ആദ്യം കണ്ടത്.അവർ അയൽക്കാരെ വിളിക്കുകയായിരുന്നു.
പരേതനായ നടുക്കണ്ടി പ്രകാശൻ്റെ ഭാര്യ പ്രിയ (32), പുണ്യതീർത്ഥ(13), നിവേദിത (4) എന്നീ മക്കൾക്കൊപ്പം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മൂവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം രണ്ടു കുട്ടികളും പിന്നാലെ പ്രിയയും മരണത്തിന് കീഴടങ്ങിയത്. പ്രിയയുടെ ഭർത്താവ് പ്രകാശൻ പത്ത് മാസം മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. അതിന്റെ മാനസിക വിഷമത്തിലായിരുന്നു പ്രിയയെന്ന് ബന്ധുക്കൾ.