About

News Now

കോഴിക്കോട് ജില്ലാ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് : മലബാർ സ്പോർട്സ് അക്കാദമി ജേതാക്കൾ

 

കോഴിക്കോട്:

ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന  65-ാം മത് ജൂനിയർ, സീനിയർ, & ഒന്നാമത് മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 390 പോയിൻ്റ് നേടി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി  ജേതാക്കളായി. 210 പോയിൻ്റ് നേടി നീലേശ്വരം സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനം നേടി.  123 പോയിൻ്റ് നേടിയ സായി സെൻ്റർ കാലിക്കറ്റിനാണ് മൂന്നാം സ്ഥാനം.  കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.  കേരള സ്പോർട്സ് കൗൺസിൽ അംഗവും, സംസ്ഥാന അത് ലറ്റിക്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ടുമായ  വി.കെ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ത്രോ ബോൾ അസോസിയേഷൻ  പ്രസിഡണ്ട് കെ.വി. അബ്ദുൽ മജീദ്, ഏ.കെ. മുഹമ്മദ് അഷ്റഫ് , സി.ടി ഇൽയാസ്, പി. ഷഫീഖ്, പി. ഹർഷകുമാർ, പി.ടി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.  കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ സ്വാഗതവും ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ.എം. ജോസഫ് നന്ദിയും പറഞ്ഞു.