ഭിന്നശേഷി സഹോദരങ്ങൾക്കായി ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കാൻ പ്രതീക്ഷ പദ്ധതി
താമരശ്ശേരി:
ഭിന്നശേഷി സഹോദരങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാകുന്ന പ്രതീക്ഷ പദ്ധതി താമരശ്ശേരിയിൽ ആരംഭിച്ചു. സി.ഡി .ആർ.എഫ് താമരശ്ശേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് , മോട്ടോർ വാഹന വകുപ്പ് ,എ.കെ. ഡബ്ളിയു.ആർ.എഫ്, എസ്.ഡബ്ല്യു.എസ്, 'നേത്ര കണ്ണാശുപത്രി എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. അമ്പതോളം വീൽ ചെയറും മുച്ചക്ര വാഹനങ്ങളും ഉപയോഗിക്കുന്ന ഭിന്നശേഷി അപേക്ഷകർക്കാണ് മെഡിക്കൽ ഫിറ്റ്നസ് ലഭ്യമാക്കാൻ അവസര മൊരുക്കുന്നത്. സി. ഡി.ആർ.എഫ് പ്രോഗ്രാം കോഡിനേറ്റർ പ്രജീഷ് താമരശ്ശേരി അധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. കേശവനുണ്ണി ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അജിൽ കുമാർ ക്ലാസ്സെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താർ, വാർഡ് അംഗം സൗദ ബീവി, വി.പി. ഉസ്മാൻ ,സണ്ണി മാത്യു, ടി.എം. ജോസ് , ഉസ്മാൻ.പി. ചെമ്പ്ര, ബവീഷ് ബാൽ എന്നിവർ സംസാരിച്ചു. കെ.പി. സുധാകരൻ ,രവി അലങ്കാർ, ശ്രീഹരി , മുഹമ്മദ് പുളിക്കൽ, സുജിത്ത് ശ്രേയസ്സ് , സഫ് വാൻ മാനിപുരം, തുടങ്ങിയവർ നേതൃത്വം നൽകി.