About

News Now

കെ.എസ്.എസ്.പി.എ. കോഴിക്കോട് ജില്ലാ സമ്മേളനം 29,30 തിയ്യതികളിൽ താമരശ്ശേരിയിൽ

 


താമരശ്ശേരി:

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) കോഴിക്കോട് ജില്ലാ സമ്മേളനം ഡിസംബർ 29,30 തിയ്യതികളിൽ താമരശ്ശേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 29 ന് താമരശ്ശേരി കോൺഗ്രസ് ഭവനിലും 30 ന് താമരശ്ശേരി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലുമാണ് സമ്മേളനം നടക്കുക.

29ന് രാവിലെ ഒൻപത് മണിയ്ക്ക് കോൺഗ്രസ് ഭവനിലെ എം. ബാലകൃഷ്ണൻ നായർ നഗറിൽ പതാക ഉയർത്തുന്നതോടെയാടെയാണ് സമ്മേളനത്തിന് തുടക്കമാകുക. 10 മണിക്ക് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും 11.30 ന് ജില്ലാ കൗൺസിലും നടക്കും. ജില്ലാ പ്രസിഡൻ്റ് കെ.സി. ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി വി. സദാനന്ദൻ വാർഷിക റിപ്പോർട്ടും ജില്ലാ ട്രഷറർ ടി. ഹരിദാസൻ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. 2.30 ന് കെ. റെയിൽ പദ്ധതി വികസന മോ വിനാശമോ എന്ന വിഷയത്തിൽ നടക്കുന്ന സിമ്പോസിയം മുൻ പി.എസ്.സി. മെംബർ ആർ.എസ്. പണിക്കർ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡൻ്റ് കെ. ആലിക്കോയ അധ്യക്ഷത വഹിക്കും.

30 ന് രാവിലെ പത്തിന് വ്യാപാരഭവൻ ഓഡിറ്റോറിയത്തിലെ എം. ബാലകൃഷ്ണൻ നായർ നഗറിൽ സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എ. അരവിന്ദൻ അധ്യക്ഷത വഹിക്കും. ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തും.

11.30 ന് പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി എം.പി. വേലായുധൻ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ എം.എം. വിജയകുമാർ, കൺവീനർ ഒ.എം. ശ്രീനിവാസൻ, സി. ഉസൈൻ, യു. അബ്ദുൾ ബഷീർ, വി.എം. ഹംസ എന്നിവർ പങ്കെടുത്തു.