About

News Now

മണ്ഡലകലയിൽ വൃത്ത വിസ്മയം തീർത്ത് വന്ദന മാക്കാത്ത്

 


കോഴിക്കോട്: 

'മണ്ഡലകല' -കേരളത്തിൽ അത്ര  പ്രചാരമില്ലാത്ത കലാരൂപത്തെ പരിചയപ്പെടുത്തുകയാണ് കോഴിക്കോട് കുണ്ടുപറമ്പ് എടക്കാട് ആതിരയിലെ വന്ദന മാക്കാത്ത്. വരച്ചു കഴിയുമ്പോൾ വൃത്താകൃതിയിൽ തിളങ്ങി നിൽക്കുന്ന മണ്ഡല കലയിലാണ് ഇവർ പരീക്ഷണങ്ങൾ നടത്തുന്നത്. ശ്രമകരമെങ്കിലും ഈ കലയ്ക്കും വേണ്ടത്ര പ്രാധാന്യം നൽകണമെന്നു തന്നെയാണ് വന്ദന മാക്കാത്തിൻ്റെ പക്ഷം.

ഹിന്ദു,ബുദ്ധ സംസ്കാരങ്ങളിൽ വലിയൊരു പ്രതീകാത്മകത ഉൾക്കൊള്ളുന്ന ഒരു ജ്യാമിതീയ രൂപകല്പനയാണ് മണ്ഡല കല അഥവാ മണ്ഡല ആർട്ട്. മാന്ത്രിക വൃത്തം എന്ന അർത്ഥം ഉൾക്കൊള്ളുന്ന സംസ്‌കൃത പദമാണ് മണ്ഡല കല. കേരളത്തിൽ അത്രയേറെ പ്രചാരം ഇല്ലാത്ത ഈ കലയെ സ്നേഹിച്ച് കൂടെ കൊണ്ടു നടക്കുകയാണ് വന്ദന. കണക്ക് കൂട്ടലുകൾ പിഴയ്ക്കാതെ ജാഗ്രതയിലാണ് ബാങ്ക് ജീവനക്കാരിയായ ഇവർ നിർവഹിക്കുന്നത്.


ആ ജാഗ്രതയ്ക്കിടയിലും ശ്രമകരമെങ്കിലും മണ്ഡലകലയിൽ ഒഴിവുവേളകളിലാണ് ചിത്രങ്ങൾ ഒരുക്കുന്നത്. മണ്ഡലയുടെ ഭൂരിഭാഗവും വൃത്താകൃതിയിലാണ്, സങ്കീർണ്ണമായ വൃത്തത്തിനുള്ളിൽ നിരീക്ഷണവും സൂക്ഷമതയും ക്ഷമയും സമന്വയിപ്പിച്ചാണ് ചിത്രങ്ങൾ പൂർത്തീകരിക്കുന്നത്. ഭാരതത്തിൽ മിക്കയിടത്തും ഈ രചനാശൈലിയുണ്ടെങ്കിലും കേരളത്തിൽ അത്ര പ്രചാരമില്ല. അതു കൊണ്ട് തന്നെ മണ്ഡല ആർട്ടിൻ്റെ പ്രചരണത്തിന് പ്രാധാന്യം നൽകണമെന്നാണ് വന്ദന പറയുന്നു.

കടലാസിലോ തുണിയിലോ ത്രെഡുകൾ ഉപയോഗിച്ചാണ് സാധാരണ വരച്ചെടുക്കുന്നത്. എന്നാൽ പെൻ ഉപയോഗിച്ചാണ് വന്ദന പല ചിത്രങ്ങളും പൂർത്തീകരിച്ചത്. ശ്രമകരമെങ്കിലും തനിക്ക് മാനസിക സംതൃപ്തി നൽകുന്നുണ്ടെന്ന് വന്ദന പറയുന്നത്. ഇത്തരത്തിൽ ഒരു ചിത്രം രൂപപ്പെടുത്തിയെടുക്കാൻ മണിക്കൂറുകൾ തന്നെ വേണ്ടി വരും. ഭർത്താവ് അരുൺ നമ്പ്യാർ, മകൾ ഇഷാന നമ്പ്യാരുടേയും പൂർണ്ണ പിൻന്തുണ വന്ദനയ്ക്കുണ്ട്.