അനുമോദനവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു
താമരശ്ശേരി:
എളേറ്റിൽ എം ജെ എച്ച് എസ് എസ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ഓർമ്മച്ചെപ്പിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക സദസ്സും അനുമോദനവും സംഘടിപ്പിച്ചു. ഡോ. പ്രദീപ് കുമാർ കറ്റോട് ഉദ്ഘാടനം ചെയ്തു. നൗഷാദ് എരഞ്ഞോണ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വിനോദ് ചളിക്കോട്, നൗഷാദ് പന്നൂർ , ഷാനവാസ് പൂനൂർ, ബുഷ്റ കെ ടി എന്നിവരെയും ആദരിച്ചു. ഷബീർ ചളിക്കോട്, നയീഫ് പൂനൂർ, സാജിദ് പന്നൂർ, മെഹ്ജൂർ എളേറ്റിൽ, റാബിയ വാവാട് , ഷരീഫ് വാവാട്, കമറുദ്ധീൻ എന്നിവർ സംസാരിച്ചു.