റഹ്മാന്‍ ബസാറില്‍ ചെരുപ്പ് ഫാക്റ്ററി കത്തി നശിച്ചു: ലക്ഷങ്ങളുടെ നഷ്ടം.
കോഴിക്കോട്:
കൊളത്തറ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ചെരുപ്പ് ഫാക്റ്ററി കത്തി നശിച്ചു: ലക്ഷങ്ങളുടെ നഷ്ടം.
അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ആറ് ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.
റേഡിയൻ്റ് മാർക്ക് എന്ന ചെരുപ്പ് കമ്പനിക്കാണ് തീപിടിച്ചത്. മലബാറിലെ ആദ്യത്തെ പി.യു. പാദരക്ഷകളുടെ ഫാക്റ്ററിയായിരുന്നു ഇത്.
ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ചെരുപ്പ് ഫാക്റ്ററി. സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക നിഗമനം. ചെരുപ്പ് ഫാക്റ്ററി പൂര്‍ണ്ണമായും കത്തി നശിച്ചതായി അഗ്നിശമന സേന. തീഅണയ്ക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആറോളം ഫയര്‍എഞ്ചിനുകള്‍ എത്തിയത്.