About

News Now

അപകടത്തില്‍ പരുക്കേറ്റ കുടക് സ്വദേശി മരിച്ചു

കോഴിക്കോട്:  
വാഹനാപകടത്തിൽ പരുക്കേറ്റ കുടക് സ്വദേശി മരിച്ചു. കുടക് കൊണ്ടങ്കേരി സ്വദേശി അബ്ദുര്‍റഊഫ് (33) ആണ് ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജിൽ മരിച്ചത്.
കുടകില്‍ നിന്നും കോഴിക്കോക്ക് വരുമ്പോൾ വടകരയില്‍ വെച്ചുണ്ടായ അപകടത്തിലാണ് പരുക്കേറ്റത്.  ഈ മാസം ഒമ്പതിന്നായിരുന്നു അപകടം. അപടകത്തില്‍ മറ്റു രണ്ട് പേര്‍ക്കും പരുക്കേറ്റിരുന്നു. പിതാവ്: ശാദുലി. മാതാവ്: അഫ്‌സ. സഹോദരങ്ങല്‍: അശ്രഫ് അഹ്‌സനി, മുഖ്താര്‍ സഅദി, സത്താര്‍ അഹ്്‌സനി. ഭാര്യ: സഫ്രീന. മക്കള്‍: റബീഅ് (രണ്ടര), ഫാത്വിമ ജഅറ(ഒന്ന്).