സെക്കുലർ യുവജന സംഗമം സംഘടിപ്പിച്ചു
താമരശേരി:
സി.പി.ഐ.എം താമരശേരി ഏരിയാ സമ്മേളത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെക്കുലർ യുവജന സംഗമം ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. വി. ലിജു അധ്യക്ഷത വഹിച്ചു. ടി. മഹറൂഫ് , പി.വി. അമൃത , സാദിക്ക് മുഹമ്മദ് , നന്ദന എന്നിവർ സംസാരിച്ചു. സോഫ്റ്റ് ബേസ് ബോൾ ഏഷ്യൻ ഗെയിംസിൽ കപ്പ് നേടിയ ഇന്ത്യൻ ടീം അംഗം അഭിൻദാസിനെ ചടങ്ങിൽ അനുമോദിച്ചുു.