About

News Now

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മാര്‍ച്ച് 31നും ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് മാര്‍ച്ച് 30നും തുടക്കം

  


തിരുവനന്തപുരം

സംസ്ഥാനത്തെ ഈ വര്‍ഷത്തെ സ്കൂൾ  പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതലായിരിക്കും ഇത്തവണത്തെ എസ്.എസ്.എല്‍സി പരീക്ഷകള്‍ ആരംഭിക്കുക. മാർച്ച് 31 ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ 29 നാകും അവസാനിക്കുക. ഹയർസെക്കന്‍ഡറി പരീക്ഷകൾ മാർച്ച് 30 ന് ആരംഭിക്കും. കാസർകോട് വെച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്. . കോവിഡ് വ്യാപനം കണക്കിലെടുത്ത് ക്ലാസുകൾ വൈകിത്തുടങ്ങിയതിനാൽ മുഴുവൻ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ല. പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയയായി നേരത്തെ നിശ്ചയിച്ചിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. അതേസമയം ജെന്‍ഡര്‍ ന്യൂട്രൽ യൂണിഫോം സംസ്ഥാന വ്യാപകമാക്കാൻ ഉദ്ദേശ്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.