About

News Now

ബിരിയാണി ചലഞ്ച് ചൊവ്വാഴ്ച.,വിളംബര റാലി നടത്തി

 


താമരശ്ശേരി

താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സമഗ്ര വികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടക്കുന്ന  ബിരിയാണി ചലഞ്ചിൻ്റെ പ്രചരണാർത്ഥം വിളംബര റാലി നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.പി സജിത്ത്, എ.പി മുസ്തഫ, ഫസീല ഹബീബ്, ഫെസ്റ്റ് ചെയർമാൻ പി.എം അബ്ദുൽ മജീദ്, ജനറൽ കൺവീനർ അഷ്റഫ് കോരങ്ങാട്, പ്രിൻസിപ്പൾ ഹേമലത, ബിന്ദു ടീച്ചർ,  അബ്ദുൽ അസീസ് മാസ്റ്റർ, സാഹിദ ടീച്ചർ, ഹബീബ് കോരങ്ങാട്, ഇഖ്ബാൽ പൂക്കോട്, വിനോദ്,  തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ ബിരിയാണി വിതരണം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ബിരിയാണി വിതരണം ചെയ്യാൻ വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നത്. കാരുണ്യതീരം, കോരങ്ങാട്ടെ സന്നദ്ധ സംഘടനകളിലെ വോളൻ്റിയർമാർ എന്നിവർ ബിരിയാണി വിതരണത്തിൽ സജീവമാകും.