കോഴിക്കോട് ജില്ലാ ടെന്നീസ് വോളി ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കം
ഈങ്ങാപുഴ:
ജനുവരി മാസം അവസാനം നടക്കുന്ന സംസ്ഥാന ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിനെ തെരെഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള കോച്ചിംഗ് ക്യാമ്പ് ഈങ്ങാപുഴ മാർബസോലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് സ്കൂൾ മാനേജർ ഫാദർ വർഗീസ്ചൂരക്കുഴിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. നൈസി ദീപക് , ബിജില സുധീർ , വിപുന വിനോദ്, സഫീന . കെ.ഒ, ടി. ഷഫീഖ്, റിയാസ് അടിവാരം , സണ്ണി ജോർജ്, ബിജു വാചാലിൽ എന്നിവർ സംസാരിച്ചു.
ജില്ലാ ജോയിൻ സെക്രട്ടറി ശ്രീജി കുമാർ സ്വാഗതവും അബ്ജിത് ബാബു നന്ദിയും പറഞ്ഞു