About

News Now

പി. മോഹനൻ മൂന്നാമതും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

 


കോഴിക്കോട്:

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനനെ വീണ്ടും തെരഞ്ഞെടുത്തു. കോഴിക്കോട്‌ സമുദ്ര ഓഡിറ്റോറിയത്തിൽ   ചേർന്ന  ജില്ലാ സമ്മേളനം 45 അംഗ ജില്ലാ കമ്മിറ്റിയെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു. എളമരം കരീമിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ കമ്മിറ്റിയോഗമാണ്‌ പി മോഹനനെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്‌. ജില്ലാ കമ്മിറ്റിയിൽ 15പേർ  പുതുമുഖങ്ങളുണ്ട്.

യുവജനപ്രസ്ഥാനത്തിലൂടെ  രാഷ്ട്രീയരംഗത്ത്‌ എത്തിയ പി.  മോഹനൻ മൂന്നാം തവണയാണ്  ജില്ലാ സെക്രട്ടറിയാകുന്നത്.  2015–ൽ വടകര സമ്മേളനത്തിലാണ്‌ ആദ്യമായി സെക്രട്ടറിയായത്‌. ടി.പി. ചന്ദ്രശേഖരൻ വധക്കേസുമായ ബന്ധപ്പെട്ട് 673 ദിവസം ജയിലിലടച്ച മോഹനനെ നിരപരാധിയെന്ന്‌ കണ്ടെത്തി  കോടതി വിട്ടയച്ചിരുന്നു.  

ഡിവൈഎഫ്‌ഐ  ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ - നിലകളിൽ പ്രവർത്തിച്ചു.  ആദ്യമായി രൂപീകരിച്ച ജില്ലാകൗൺസിലിലെ അംഗം   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു..   കർഷക തൊഴിലാളി യൂണിയൻ   അഖിലേന്ത്യാസമിതി അംഗമാണ്.

49വർഷമായി  പാർടി അംഗമാണ്‌. 1991 മുതൽ ജില്ലാകമ്മിറ്റി അംഗം.  2015 മുതൽ സംസ്ഥാനകമ്മിറ്റി അംഗമാണ്‌.

മുൻ എം.എൽ.എയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗവും സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവും  മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റുമായ  കെ.കെ. ലതികയാണ്‌ ഭാര്യ.  മക്കൾ:  ജൂലിയസ്‌ നികിദാസ്‌,  ജൂലിയസ്‌ മിർഷാദ്‌. മരുമക്കൾ:  സാനിയോ, ഡോ. ശിൽപ്പ.

സിപിഐ എം കോഴിക്കോട്‌ ജില്ലാ സമ്മേളനം 45 അംഗ ജില്ലാ കമ്മിറ്റിയേയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 15 പേർ പുതുമുഖങ്ങളും 5 പേർ വനിതകളുമാണ്‌. സംസ്‌ഥാന സമ്മേളന പ്രതിനിധികളായി 38 പേരേയും സമ്മേളനം തെരഞ്ഞെടുത്തു. 


കെ.എം. രാധാകൃഷ്‌ണൻ, ഇസ്‌മയിൽ കുറുമ്പൊയിൽ, എം പി ഷിബു, ടി പി ഗോപാലൻ മാസ്‌റ്റർ, കെ കെ സുരേഷ്‌, വി വസീഫ്‌, കെ പുഷ്‌പജ, കെ എം സച്ചിൻ ദേവ്‌, എ.എം. റഷീദ്‌, എസ്‌ കെ സജീഷ്‌, കെ.വി. ലേഖ, എൽ രമേശൻ , ഡി ദീപ, ടി രാധാ ഗോപി, കെ ബാബു എന്നിവരാണ്‌ പുതുമുഖങ്ങൾ. കെ.കെ. ലതിക, കാനത്തിൽ ജമില, കെ. പുഷ്‌പജ, കെ.വി ലേഖ, ഡി. ദീപ എന്നിവരാണ്‌ വനിതകൾ.

ജില്ലാ കമ്മിറ്റി അംഗങ്ങൾ
പി. മോഹനൻ, സി. ഭാസ്‌കരൻ മാസ്റ്റർ, പി. വിശ്വൻ, എം. മെഹബൂബ്‌, ടി.പി. ദാസൻ, ജോർജ്ജ്‌ എം തോമസ്‌,കെ. കുഞ്ഞമ്മദ്‌ മാസ്റ്റർ, വി.പി കുഞ്ഞിക്കൃഷ്‌ണൻ, മാമ്പറ്റ ശ്രീധരൻ, കെ.പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റർ, കെ ദാസൻ, എ കെ ബാലൻ, കെ കെ ലതിക, കെ.കെ ദിനേശൻ, കെ.ടി കുഞ്ഞിക്കണ്ണൻ, ആർ.പി. ഭാസ്‌കരൻ, എം. ഗിരീഷ്‌, പി.കെ മുകുന്ദൻ, ടി വിശ്വനാഥൻ, പി.കെ പ്രേംനാഥ്‌, പി കെ ദിവാകരൻ മാസ്റ്റർ, കാനത്തിൽ ജമീല, പി നിഖിൽ, സി.പി മുസാഫർ അഹമ്മദ്‌, കെ കെ മുഹമ്മദ്‌, പി.പി ചാത്തു, ടി.പി ബിനീഷ്‌, സുരേഷ്‌ കൂടത്താംകണ്ടി,  കെ ദാമോദരൻ, ടി.വി നിർമ്മലൻ, കെ.എം രാധാകൃഷ്‌ണൻ, ഇസ്‌മയിൽ കുറുമ്പൊയിൽ, എം.പി ഷിബു, ടി.പി ഗോപാലൻ മാസ്‌റ്റർ, കെ.കെ സുരേഷ്‌, വി. വസീഫ്‌, കെ. പുഷ്‌പജ, കെ എം സച്ചിൻ ദേവ്‌, എ.എം റഷീദ്‌, എസ്‌ കെ സജീഷ്‌, കെ.വി ലേഖ, എൽ രമേശൻ , ഡി. ദീപ, ടി. രാധാഗോപി, കെ. ബാബു.

ജില്ലാസെക്രട്ടറിയറ്റ്‌ അംഗങ്ങൾ

പി. മോഹനൻ,സി. ഭാസ്‌കരൻ മാസ്റ്റർ, എം. മെഹബൂബ്‌, ജോർജ്ജ്‌ എം. തോമസ്‌, ടി. വിശ്വനാഥൻ, മാമ്പറ്റ ശ്രീധരൻ, കെ.കെ ലതിക, കെ.കെ ദിനേശൻ, എം. ഗിരീഷ്‌,പി കെ. മുകുന്ദൻ,സി പി മുസാഫർ അഹമ്മദ്‌, കെ.കെ മുഹമ്മദ്‌.