താമരശ്ശേരി ചുരത്തിൽ തീപിടിത്തം
താമരശ്ശേരി:
താമരശ്ശേരിചുരം ഒന്നാം വളവിനു സമീപം സമീപം തീ പിടിത്തം. സ്വകാര്യറബർ എസ്സ്റ്റേറ്റിനോട് ചേർന്ന സ്ഥലത്ത് ഉണങ്ങിക്കിടന്ന ചെടികൾക്ക് തീ പിടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
മുക്കത്ത് നിന്ന് അഗ്നി രക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു.