About

News Now

തകർന്ന് വീണത് അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്

 


താമരശ്ശേരി:

മർക്കസ് നോളേജ് സിറ്റിയിൽ നിർമ്മാണത്തിനിടെ തകർന്ന് വീണ കെട്ടിടം അനുമതിയില്ലാതെ നിർമ്മിച്ചതാണെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.. അനധികൃത കെട്ടിട നിർമ്മാണം ശ്രദ്ധയിൽപ്പെട്ടതോടെ ചൊവ്വാഴ്ച  സ്റ്റോപ്പ് മെമ്മോ നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു. ആവശ്യമായ രേഖകൾ നൽകാത്തത് കൊണ്ടാണ് അനുമതി നൽകാതിരുന്നത്. ഈ വിഷയങ്ങൾ നോളേജ് സിറ്റി അധികൃതരെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാൽ യഥാസമയം കെട്ടിട നിർമ്മാണത്തിന് അനുമതി തേടിയിരുന്നതായും ഗ്രാമപഞ്ചായത്ത് അധികൃതർ വെച്ച് താമസിപ്പിക്കുകയായിരുന്നെന്നും മർക്കസ് നോളേജ് സിറ്റി സി.ഇ.ഒ. അബ്ദുൽ സലാം പറഞ്ഞു.

കൈതപ്പൊയിൽ മർകസ്  നോളേജ് സിറ്റിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തി െൻ്റ ഭാഗം തകർന്ന് വീണാണ്  24 പേർക്ക് പരിക്കേറ്റത്.

കെട്ടിടത്തിൻ്റെ കോൺക്രീറ്റിനിടെ ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. പരിക്കേറ്റ 22 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും 2 പേരെ ഇഖ്റ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

പ്രഭാസ് സർക്കാർ (27), മിഥുൻ മംഗൽ (24), ഹേമന്ദ് (26), ദപ്പൽ സർക്കാർ (52), അബ്ദുൽ ഹുസൈൻ (25), ജബൂർ ആലം (21), അമ്പാടി കുട്ടൻ (47), ശിവശങ്കരൻ (30), സദാം ഹുസൈൻ (27), ഹനീഫ് (18), അപർണ്ണ (23), കഞ്ചൽ ബോറ (22), വിഷ്ണു ബോറ (22), സമീർ (25), ഫിർദോസ് (19), ചിരംജിത്ത് (21), ശങ്കർ വിശ്വാസ് (45), ഷരിഫുൽ (28), സെൽമാൻ (25), പിങ്കു (24) ,സുദേവ് (23), മിഥുൻ (25), മംഷത്(19), ഇമാദുൽഹഖ് (26) എന്നിവരാണ് പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.

ഇവരിൽ 3 േപർ ക്കാണ് സാരമായ പരിക്കുള്ളത്. നോളജ് സിറ്റിയിലെ ഹിൽസിനായ്  ഫിനിഷിംഗ്  സ്കൂളിനു വേണ്ടി നിർമ്മിക്കുന്ന രണ്ട് നില കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പണി നടന്നു െ കാണ്ടിരി ക്കെ കൂറ്റൻ ശബ്ദത്തോടെ  തകർന്ന് വീഴുകയായിരുന്നു. നിർമ്മാണത്തിലേർപ്പെട്ടവർക്കാണ് പരിക്കേറ്റത്.