നിസ്സാരവത്കരിച്ച് നോളേജ് സിറ്റി അധികൃതർ: മാധ്യമ പ്രവർത്തകർക്കെതിരായ കയ്യേറ്റശ്രമത്തിൽ പ്രതിഷേധം
താമരശ്ശേരി:
നിർമ്മാണത്തിനിടെ കെട്ടിടം തകർന്ന് നിരവധി പേർക്ക് പരിക്കേറ്റ സംഭവം നിസ്സാരവത്കരിച്ച് മർക്കസ് നോളേജ് സിറ്റി അധികൃതർ. അഞ്ച് അതിഥി തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റെന്ന റിലീസാണ് മർക്കസ് നോളേജ് സിറ്റി അധികൃതർ പുറത്ത് വിട്ടത്. അപകടം നടന്ന ഉടനെ അവിടെയെത്തിയ പ്രാദേശിക മാധ്യമ പ്രവർത്തകരെ തടയുന്ന സാഹചര്യമുണ്ടായി. ഓൺ മാധ്യമത്തിനായി എടുത്ത വീഡിയോകൾ മൊബൈൽ ഫോണുകൾ പിടിച്ച് വാങ്ങി ഡിലീറ്റ് ചെയ്തു. ഞങ്ങൾ തരുന്ന വാർത്ത മാത്രം നൽകിയാൽ മതിയെന്ന് പറഞ്ഞാണ് ഇവർ ഇത്തരം നടപടികൾ ചെയ്തതെന്നും പ്രാദേശിക മാധ്യമ പ്രവർത്തകർ പറഞ്ഞു. മർക്കസ് നോളേജ് സിറ്റിയിലെ അപകട ദൃശ്യം പകർത്തിയ ഓൺലൈൻ മാധ്യമപ്രവർകരുടെ ഫോൺ പിടിച്ചു വാങ്ങി ചിത്രീകരിച്ച ദൃശ്യങ്ങൾ നശിപ്പിക്കുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്ത സംഭവത്തിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) പ്രതിഷേധിച്ചു.
ഓൺലൈൻ മാധ്യമ പ്രവർത്തകരായ ടി ന്യൂസ് ലേഖകൻ മജീദ് താമരശ്ശേരി, ന്യൂസ് കേരള ലേഖകൻ ജോൺസൺ ഈങ്ങാപ്പുഴ എന്നിവർക്ക് നേരെയാണ് നോളേജ് സിറ്റിയിലെ അപകട ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കയേറ്റശ്രമം നടന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തടയുന്നതിനും അക്രമികള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓൺലൈൻ വഴി ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് റഊഫ് എളേറ്റിൽ, ജനറൽ സെക്രട്ടറി ഹബീബി, ട്രഷറർ ജോർജ് ഫിലിപ്പ്, സത്താർ പുറായിൽ, ഫാസിൽ തിരുവമ്പാടി, സിദ്ദീഖ് പന്നൂര്, ശശികുമാർ മുക്കം, അനസ് പികെ , റമീൽ മാവൂർ, റമനീഷ് കോരങ്ങാട്, അഷ്ഹർ എളേറ്റിൽ, അബീഷ് ഓമശ്ശേരി, മജീദ് താമരശേരി, ജോൺസൺ ഈങ്ങാപ്പുഴ എന്നിവർ സംസാരിച്ചു