മീഡിയവൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി:
മീഡിയ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടി ഹൈക്കോടതി രണ്ടു ദിവസത്തേക്ക് സ്റ്റേ ചെയ്തൂ. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണംതേടി. ഉടൻ ചാനൽ സംപ്രേക്ഷണം പുനരാരംഭിച്ചേക്കും.
സംപ്രേഷണം തടഞ്ഞത് രാജ്യ സുരക്ഷാ കാരണങ്ങളാലാണെന്ന് കേന്ദ്ര സർക്കാർ. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം.