About

News Now

മൗണ്ടേൻ ട്രക്കിംഗ്: ഉമ്പിച്ചിമ്മദ് ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചാമ്പ്യൻമാർ

 


കോഴിക്കോട്: 

ജില്ലാ മൗണ്ടേനറിംഗ് അസ്സോസിയേഷന്റ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ മൗണ്ടേൻ ട്രക്കിംഗ് ചാമ്പ്യൻഷിപ്പിൽ ഉമ്പിച്ചിമ്മദ് ഹാജി മെമ്മോറിയൽ ഹാജി ഹയർ സെക്കണ്ടി സ്ക്കൂൾ ചാലിയം ചാമ്പ്യൻമാരായി. കോഴിക്കോട് ഹിമായുത്തുൽ ഹയർ സെക്കണ്ടറി സ്ക്കൂൾ രണ്ടാം സ്ഥാനവും, പുതുപ്പാടി സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരള സ്പോർട്സ് കൗൺസിൽ മെമ്പറും  സംസ്ഥാന അത് ലറ്റിക്സ് അസ്സോസിയേഷൻ വൈ.പ്രസിഡണ്ടുമായ വി.കെ. തങ്കച്ചൻ വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.  കേരള സ്പോർട്സ് കൗൺസിൽ മെമ്പർ ടി.എം.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.  സി.ടി. ഇല്യാസ്, പി.ടി. അബ്ദുൾ അസ്സീസ്, ബിജു വാച്ചാലി , തുടങ്ങിയവർ സംസാരിച്ചു. ജില്ലാ മൗണ്ടേനറിംഗ് അസ്സോസിയേഷൻ സെക്രട്ടറി ഹുമയൂൺ കബിർ സ്വാഗതവും ജോ.സെക്രട്ടറി സജി ജോൺ നന്ദിയും പറഞ്ഞു.