നൃത്ത പ്രതിഭകളെയും ഗുരുവിനെയും ആദരിച്ചു
താമരശ്ശേരി:
ബംഗലുരുവിൽ നടന്ന ദേശീയ നൃത്ത കലോത്സവമായ 'ഓജസ് 21' ൽ മികച്ച വിജയം നേടിയ താമരശ്ശേരി ശ്രീ സരസ്വതി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിലെ നൃത്തവിദ്യാർത്ഥിനികളായ ആവണി സുരേഷ്, തീർത്ഥ വിജേഷ്, തീർത്ഥ എസ്. മോഹൻ,ഇസഷി ജോ, റെയോണ എം. ആന്റു,, മിന്റ മനോജ്, ദിയാ ദാസ്, ആര്യ കൃഷ്ണ, അനൈന പ്രദീപ്, അസീൻ, അനസ്മയ ടി.കെ എന്നിവരെയും ഗുരു ഡോ: സജേഷ് എസ് നായർ, സംസ്ഥാനകലോത്സവ വേദികളിൽ നടന വിസ്മയം തീർത്ത ഡോ: സജേഷിന്റെ ശിഷ്യരായ ആർദ്രസുനിൽ,ഏക്ത സുനിൽ,അഞ്ജന എം.ആർ, തേജസുനിൽ എന്നിവരെയും ആദരിച്ചു.
താമരശ്ശേരി ഗവണ്മെന്റ് യൂപി സ്കൂളിൽ ചേർന്ന ചടങ്ങിൽ ടീം സരസ്വതി പി.ടി.എയാണ് സ്നേഹാദരവ് നല്കിയത്. അനുമോദന ചടങ്ങ് കലാമണ്ഡലം സത്യവ്രതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൂടത്തായി സെന്റ് മേരീസ് ഹൈസ്ക്കൂൾ പ്രധാനധ്യാപിക ഷൈലജ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഗുരുക്കൻമാരുടെ പാദപൂജ ചടങ്ങും നടന്നു. അനുമോദന ചടങ്ങിന് അശംസയർപ്പിച്ചു സുമേഷ്, പ്രൊഫ: സുരേഷ് കെ.എം, അനിൽ സുകന്യ ടീച്ചർ എന്നിവർ സംസാരിച്ചു. റെയാണ ഓജസ് 2021 അനുഭവങ്ങൾ പങ്ക് വെച്ചു. വിശിഷ്ടാതിഥികളെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. ചടങ്ങിൽ പി.ടി.എ പ്രതിനിധി ഷെനീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സരിത സ്വാഗതവും ജ്യോതി നന്ദിയും പ്രകാശിപ്പിച്ചു. നൃത്തവിദ്യാർത്ഥിനികളായ അലീന മേരി റിജോ, തേജ ലക്ഷ്മി, ധീമഹി എന്നിവർ ചടങ്ങിന്റെ അവതാരകരായി. സരസ്വതി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിലെ മുഴുവൻ കുടുംബങ്ങളും ഈ അനുമോദന ചടങ്ങിൽ പങ്കെടുത്തു.