About

News Now

മലയാളി വിദ്യാർത്ഥി പോളണ്ടിലെ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിലേക്ക്

 


താമരശ്ശേരി: 

അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഏക താരമായി മലയാളി വിദ്യാർത്ഥി. മാർച്ച് 4ന് പോളണ്ടിലെ ഗ്ഡാൻസ്‌കിൽ വെച്ച് അരങ്ങേറുന്ന വേൾഡ് ജൂനിയർ ഷോർട്ട് ട്രാക്ക് സ്പീഡ് സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിലേക്കാണ്  താമരശ്ശേരി കാലിഫ് ലൈഫ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് സിനാൻ വി.പി യോഗ്യത നേടിയത്.

49.4 സെക്കന്റ് കൊണ്ട് 500 മീറ്റർ മറികടക്കേണ്ട സ്ഥാനത്ത് കേവലം 48.9 സെക്കന്റ് മാത്രമെടുത്ത് ലക്ഷ്യം പൂർത്തീകരിച്ചുകൊണ്ടാണ് സിനാൻ രണ്ടാമതും ഈ നേട്ടം കൈവരിച്ചത്. 

കോഴിക്കോട് ചെക്യാട് സ്വദേശികളായ മഹ്‌മൂദ് - നജ്മുന്നിസാ ദമ്പതികളുടെ മകനാണ്.