ട്വിന്റി 20 പ്രവർത്തകന്റെ മരണം; ശ്രീനിജൻ എംഎൽഎയെ ചോദ്യം ചെയ്യണമെന്ന് ആർഎൽജെപി
കോഴിക്കോട്:
വിളക്കണക്കൽ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ട്വന്റി-20 പ്രവർത്തകൻ സി.കെ ദീപു മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് രാഷ്ടീയ ലോക് ജൻ ശക്തി പാർട്ടി സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
ദീപുവിനെ അക്രമിച്ച പ്രതികൾക്ക് സ്ഥലം എംഎൽഎ ശ്രീനിജന് ബന്ധമുണ്ട്, ഈ സാഹചര്യത്തിൽ മരണത്തിൽ ശ്രീനിജന്റെ പങ്ക് പുറത്ത് വരണം. കുറ്റക്കാരനെങ്കിൽ അറസ്റ്റ് ചെയ്യണം. ആരോപണവിധേയനായ എംഎൽഎ യെ ചോദ്യം ചെയ്യാൻ സ്പീക്കർ ഇടപെടണമെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ് പ്രസ്താവനയിൽ പറഞ്ഞു.
മരിച്ച സി.കെ ദീപുവിന് കോവിഡ് പോസറ്റീവ് എന്ന് പറഞ്ഞ് അന്വേഷണം വഴി തെറ്റിക്കുകയാണെന്ന് പാർട്ടി സെക്രട്ടറി ജനറൽ സാജു ജോയിസൺ ആരോപിച്ചു